Loading ...

Home Europe

വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യു​ള്ള പ്ര​ഥ​മ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ്രോ​ഗ്രാ​മി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി

ല​ണ്ട​ന്‍: യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യു​ക്മ യൂ​ത്ത് പ്രൊ​ജ​ക്ടി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യു​ള്ള പ്ര​ഥ​മ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ്രോ​ഗ്രാ​മും ചെ​ല്‍​റ്റ​നാ​മി​ല്‍ ന​ട​ന്നു. യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ന്‍റെ​യും ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. 

യു​കെ​യി​ല്‍ പ​ഠി​ച്ചു വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ള്‍​ക്ക് വി​വി​ധ തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​വാ​ന്‍ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു വി​ഭാ​വ​നം ചെ​യ്ത​താ​യി​രു​ന്നു ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ്രോ​ഗ്രാം. യു​കെ​യി​ലെ പ്രൊ​ഫ​ഷ​ണ​ല്‍ രം​ഗ​ങ്ങ​ളി​ല്‍ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ള്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. 
പ്രൊ​ഫ​ഷ​ണ​ല്‍ ല​ക്ചേ​ഴ്സി​നൊ​പ്പം, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ത്ഥി പ്ര​തി​നി​ധി​ക​ള്‍ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ ത​യ്യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച ക്ലാ​സു​ക​ള്‍ ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തി.

മ​നഃ​ശാ​സ്ത്ര​ത്തി​ല്‍ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും യു​കെ​യി​ല്‍ നി​ന്നും ഡോ​ക്റ്റ​റേ​റ്റും ക​ര​സ്ഥ​മാ​ക്കി​യ ശ​ശി​ക​ല മോ​ഹ​ന​ന്‍ സൈ​ക്കോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സ്ക​ളെ​പ്പ​റ്റി​യും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും വി​ശ​ദ​മാ​യി ക്ലാ​സ് ന​യി​ച്ചു. യു​കെ സി​വി​ല്‍ സ​ര്‍​വീ​സി​നെ കു​റി​ച്ച്‌ ഡോ. ​അ​ഞ്ചു ജോ​ഷ്വ ന​യി​ച്ച ക്ലാ​സും വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി. ഡി​പ്പാ​ര്‍​ട്ട്മെ​ന്‍​റ് ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രേ​ഡ് യു​കെ. സീ​നി​യ​ര്‍ ഇ​ക്കോ​ണോ​മി​സ്റ്റും ട്രേ​ഡ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റ് മെ​ന്‍റ് വ​കു​പ്പ് ത​ല​വ​നു​മാ​യ ഡോ​ക്റ്റ​ര്‍ ജോ​ഷ്വ പൊ​തു​വെ യു​കെ മ​ല​യാ​ളി സ​മൂ​ഹം ക​ട​ന്നു​ചെ​ല്ലാ​ത്ത യു​കെ. സി​വി​ല്‍ സ​ര്‍​വീ​സ് സാ​ധ്യ​ത​ക​ളേ​ക്കു​റി​ച്ചു വി​ജ്ഞാ​ന​പ്ര​ദ​മാ​യി ക്ലാ​സ് ന​യി​ച്ചു. 

ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും വൂ​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും എം​ബി​എ. ബി​രു​ദ​വും നേ​ടി യു​കെ​യി​ല്‍ കോ​ളേ​ജ് അ​ധ്യാ​പി​ക​യാ​യി ജോ​ലി​ചെ​യ്യു​ന്ന മീ​ര ക​മ​ല ന്ധ​തൊ​ഴി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ര​ക്ഷി​താ​ക്ക​ളി​ല്‍ ഉ​ണ്ടാ​കേ​ണ്ടു​ന്ന അ​വ​ബോ​ധ​ത്തെ​ക്കു​റി​ച്ചും ന​യി​ച്ച ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കെ​ന്ന​പോ​ലെ ത​ന്നെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മാ​താ​പി​താ​ക്ക​ള്‍​ക്കും വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​യി. 

ചെ​ല്‍​റ്റ്നാം പീ​റ്റ്സ് ഗ്രാ​മ​ര്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​പ​ര്‍​ണ്ണ ബി​ജു, ല​ക്ഷ്മി ബി​ജു, അ​നു മാ​ത്യു എ​ന്നി​വ​ര്‍ ഗ്രാ​മ​ര്‍ സ്കൂ​ള്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ങ്കു​വ​ച്ച അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും വ​ള​രെ ഹൃ​ദ്യ​മാ​യി. അ​തു​പോ​ലെ​ത​ന്നെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ജൂ​ലി​യ​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, കെ​വി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ ന​യി​ച്ച മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചും അ​തി​ലെ വെ​ല്ലു​വി​ളി​ക​ളെ​യും സാ​ധ്യ​ത​ക​ളെ​യും​കു​റി​ച്ചും ന​ട​ത്തി​യ സെ​ഷ​നും വ​ള​രെ​യ​ധി​കം വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു. 

പ്രോ​ഗ്രാ​മി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ല്‍​വ​ച്ചു യു​ക്മ യൂ​ത്ത് പ്രൊ​ജ​ക്റ്റി​ന്‍റെ ദേ​ശീ​യ ത​ല ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം യു​ക്മ സെ​ക്ര​ട്ട​റി റോ​ജി​മോ​ന്‍ വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. യു​ക്മ യൂ​ത്ത് നാ​ഷ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ​ക്റ്റ​ര്‍ ബി​ജു പെ​രി​ങ്ങ​ത്ത​റ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ണ്ടും യു​ക്മ യൂ​ത്ത് നാ​ഷ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ​ക്റ്റ​ര്‍ ദീ​പ ജേ​ക്ക​ബ് പ്രൊ​ജ​ക്റ്റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ണ്ട് സു​ജു ജോ​സ​ഫ്, ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ജ​യ​കു​മാ​ര്‍ നാ​യ​ര്‍, മു​ന്‍ നാ​ഷ​ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജീ​ഷ് ടോം, ​സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ സെ​ക്ര​ട്ട​റി à´Žà´‚.​പി.​പ​ദ്മ​രാ​ജ്, ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ണ്ട് ടോം ​ശ​ങ്കൂ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി മു​ന്നോ​ട്ട് വ​രു​മെ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ണ്ട് വ്യ​ക്ത​മാ​ക്കി. ചെ​ല്‍​റ്റ​നാം സെ​ന്‍റ് എ​ഡ്വേ​ഡ് സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ണ്ട് വ​ര്‍​ഗീ​സ് ചെ​റി​യാ​ന്‍, മ​നോ​ജ് വേ​ണു​ഗോ​പാ​ല്‍, ലൗ​ലി സെ​ബാ​സ്റ്റ്യ​ന്‍, പോ​ള്‍​സ​ണ്‍ ജോ​സ്, തോ​മ​സ് കോ​ട​ങ്ക​ണ്ട​ത്ത് , മാ​ത്യു ഇ​ടി​ക്കു​ള, ബി​സ് പോ​ള്‍, വി​ന്‍​സെ​ന്‍റ് സ്ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ദ്യാ​ര്‍​ത്ഥി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​യി നൂ​റ്റി​അ​ന്‍​പ​തു​പേ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു.

Related News