Loading ...

Home Europe

ജര്‍മനിയില്‍ ത്രികക്ഷി സഖ്യം ധാരണയിലെത്തി;ഒലാഫ് ഷോല്‍സ് ചാന്‍സലറാകും

ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റ്‌സ് (എസ്പിഡിആര്‍), ഗ്രീന്‍ പാര്‍ട്ടി, ഫ്രീ ഡമോക്രാറ്റ്‌സ് (എഫ്ഡിപി) എന്നിവ ധാരണയിലെത്തിയതായി എസ്പിഡി നേതാവും നിയുക്ത ചാന്‍സലറുമായ ഒലാഫ് ഷോല്‍സ് അറിയിച്ചു.

സഖ്യ ഉടമ്ബടിക്ക് പാര്‍ട്ടികളുടെ അനുമതി ലഭിച്ചാല്‍ ത്രികക്ഷി സഖ്യസര്‍ക്കാര്‍ നിലവില്‍ വരും.

അംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായി എസ്പിഡി നേതാവും ഇപ്പോഴത്തെ വൈസ് ചാന്‍സലറും ധനമന്ത്രിയുമായ ഒലാഫ് ഷോല്‍സ് പുതിയ ചാന്‍സലറാകും. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ ഉല്‍പാദനം അവസാനിപ്പിക്കുന്നത് 2038 ല്‍ നിന്ന് 2030ലേക്കു മാറ്റണമെന്ന ഗ്രീന്‍സിന്റെ ആവശ്യവും നികുതി വര്‍ധന അരുതെന്ന എഫ്ഡിപിയുടെ ആവശ്യവും എസ്പിഡി അംഗീകരിച്ചിട്ടുണ്ട്.

സഖ്യ ഉടമ്ബടി പ്രകാരം എഫ്ഡിപി നേതാവ് ക്രിസ്റ്റ്യന്‍ ലിന്‍ഡര്‍ ധനമന്ത്രിയാവും. ഗ്രീന്‍സിന്റെ റോബര്‍ട് ഹാബക് പരിസ്ഥിതി മന്ത്രിയും. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജര്‍മനിയില്‍ നിന്നല്ലെങ്കില്‍ രാജ്യത്തിന്റെ യൂറോപ്യന്‍ കമ്മിഷണറെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗ്രീന്‍സിനായിരിക്കും. ജര്‍മനി നാറ്റോയുടെ ഭാഗമായി തുടരും. യൂറോപ്യന്‍ യൂണിയനെ ശക്തിപ്പെടുത്താന്‍ 3 പാര്‍ട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ഉടമ്ബടിയില്‍ പറയുന്നു.

Related News