Loading ...

Home Kerala

പച്ചക്കറി സംഭരിച്ച്‌ ഹോര്‍ട്ടിക്കോര്‍പ് വഴി വിപണിയിലെത്തിക്കും; വിലവര്‍ധന തടയാന്‍ കൃഷി വകുപ്പ് ഇടപെടല്‍

പച്ചക്കറി വില വര്‍ധനവ് നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് നേരിട്ട് ഇടപെടുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നു മുതല്‍ പച്ചക്കറി എത്തിതുടങ്ങുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.

ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഇന്നു മുതല്‍ തന്നെ ഹോര്‍ട്ടിക്കോര്‍പ് വഴി വിപണിയിലെത്തിക്കാനാണ് തീരുമാനം.

ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയില്‍ ആക്കുകയാണ് ലക്ഷ്യം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചു പോയവര്‍ക്ക് അടിയന്തരമായി പച്ചക്കറി തൈകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

കിലോയ്ക്ക് 30 മുതല്‍ 40 വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും 80 രൂവ വരെയായി. ഒരു കിലോ തക്കാളിക്ക് 120 രൂപയാണ് വില. കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലും കര്‍ണാടകയിലും പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഒരു കാരണം. അപ്രതീക്ഷിത മഴ കാരണം കേരളത്തിലും ഉത്പാദനം കുറഞ്ഞു.

Related News