Loading ...

Home International

വാണിജ്യ, നിക്ഷേപ മേഖലകളില്‍ സഹകരണം ശക്​തമാക്കാനൊരുങ്ങി യു.എ.ഇയും തുര്‍ക്കിയും

വാണിജ്യ, നിക്ഷേപ മേഖലകളില്‍ സഹകരണം ശക്​തമാക്കാനൊരുങ്ങി യു.എ.ഇയും തുര്‍ക്കിയും. ഇതുമായി ബന്ധപ്പെട്ട്​ 10 ബില്യന്‍ ഡോളര്‍ ഫണ്ടിന്​ യു.എ.ഇ രൂപം നല്‍കും.

തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നതിനാണ്​ തുക വിനിയോഗിക്കുക.തുര്‍ക്കിയില്‍ പത്ത്​ ബില്യന്‍ ഡോളറി​ന്റെ നിക്ഷേപം നടത്താന്‍ പ്രത്യേക ഫണ്ട്​ പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്ന ​ പ്രതീക്ഷ പങ്കുവെച്ചു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ ഔദ്യോഗിക സന്ദര്‍ശന ഭാഗമായാണ്​ ധാരണ.​ബുധനാഴ്​ച വൈകീട്ട്​ അങ്കാറയിലെത്തിയ ശൈഖ്​ മുഹമ്മദിനെ തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉര്‍ദുഗാന്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാ​ന്റെ തുര്‍ക്കി സന്ദര്‍ശനം.

Related News