Loading ...

Home National

​ഡല്‍​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര പ്ര​തി​സ​ന്ധി​ ; ശാ​സ്ത്രീ​യ പ​ഠ​നം ആ​വ​ശ്യമെന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാജ്യ തലസ്ഥാനമായ ഡ​ല്‍​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര പ്ര​തി​സ​ന്ധി​യി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി.
നിലവില്‍ മ​ലി​നീ​ക​ര​ണ തോ​ത് കു​റ​ഞ്ഞാ​ലും, ഞ​ങ്ങ​ള്‍ ഈ ​കേ​സ് കേ​ള്‍​ക്കു​ക​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നിരീക്ഷിച്ചു .

” മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഡ​ല്‍​ഹി​യും സ​മീ​പ ന​ഗ​ര​ങ്ങ​ളും വി​ഷ​പു​ക​യാ​ല്‍ പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് ദേ​ശീ​യ ത​ല​സ്ഥാ​നം. ഞ​ങ്ങ​ള്‍ ലോ​ക​ത്തി​ന് ന​ല്‍​കു​ന്ന സൂ​ച​ന​യാ​ണി​ത്. നി​ല​വി​ലെ അ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ പ്ര​വ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യക്തമാക്കി .

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും കോ​ട​തി രൂക്ഷ വി​മ​ര്‍​ശ​നം ഉന്നയിച്ചു . ക​ര്‍​ഷ​ക​ര്‍ കാ​ര്‍​ഷി​കാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ത്തി​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ര​യും വ​ര്‍​ഷം എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ഷി​യി​ട​ത്തി​ല്‍ പോ​യി ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ല്‍ വാ​യു ഗു​ണ​നി​ല​വാ​രം ഉ​യ​രു​ന്ന​താ​യി കേ​ന്ദ്രസര്‍ക്കാര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Related News