Loading ...

Home National

ഉത്തര്‍പ്രദേശ്​ തെരഞ്ഞെടുപ്പ് ; എസ്​.പിയുമായി സഖ്യത്തിന്​ ആം ആദ്​മി

ലഖ്​നോ : വരുന്ന ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്​വാദി പാര്‍ട്ടിയുമായി സഖ്യത്തിന്​ നീക്കമിട്ട്​ ആം ആദ്​മി പാര്‍ട്ടി (ആപ്പ് ).
“എ.എ.പി നേതാവ്​ സഞ്​ജയ്​ സിങ്ങും എസ്​.പി നേതാവ്​ അഖിലേഷ്​ യാദവും ബുധനാഴ്​ച കൂടിക്കാഴ്ച നടത്തി. ‘ഞങ്ങള്‍ പരസ്​പരം സംസാരിച്ച്‌​ ഒരു സഖ്യത്തിലേക്ക്​ നീങ്ങുകയാണ്”​’ – സഞ്​ജയ്​ സിങ് പ്രതികരിച്ചു . ലഖ്നോവിലെ ലോഹ്യ ട്രസ്റ്റ്​ ഓഫിസിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. രണ്ടുമാസം​ മുമ്ബ്​ എസ്​.പി സ്​ഥാപക നേതാവ്​​ മുലായം സിങ്​ യാദവിന്‍റെ ജന്മദിന ആഘോഷങ്ങള്‍ക്കിടെ സഞ്​ജയ്​ സിങ്ങും അഖിലേഷ്​ യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു. സഞ്​ജയ്​ സിങ്ങും അഖിലേഷ്​ യാദവും തമ്മില്‍ നടത്തിയ ചര്‍ച്ച അനുകൂലമായിരുന്നുവെന്നും തെരഞ്ഞെടുപ്പിലെ അജണ്ടകള്‍ വിഷയമായെന്നും അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു .

Related News