Loading ...

Home National

ജയലളിതയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

ജയലളിതയുടെ വസതിയായ ‘വേദനിലയം ‘ഏറ്റെടുക്കാനും സ്മാരകമാക്കി മാറ്റാനുമുള്ള മുന്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ നീക്കമാണ് കോടതി റദ്ദാക്കിയത് .

പോയസ് ഗാര്‍ഡനിലെ വേദ നിലയത്തിന്റെ അവകാശം ജയലളിതയുടെ ബന്ധുക്കളായ ദീപയ്ക്കും ദീപക്കിനും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീപ , ദീപക് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

കുടുംബാംഗങ്ങളുടെ അനുമതി തേടാതെ ധൃതിപിടിച്ചാണ് വേദനിലയം ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയതെന്ന് ഹര്‍ജക്കാര്‍ വാദിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി രണ്ട് സ്മാരകങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യമെന്തെന്നും കോടതി ആരാഞ്ഞു.

Related News