Loading ...

Home International

7 ലക്ഷം പേര്‍ കൂടി യൂറോപ്പില്‍ മരിച്ചേക്കും, കോവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ അടുത്ത മാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കോവിഡിനെ തുടര്‍ന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന.കോവിഡ് രോഗവ്യാപനം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ മരണ സംഖ്യ ഉയരും എന്ന ആശങ്കയാണ് ലോകാരോ​ഗ്യ സംഘടന പങ്കുവെച്ചത്.

ഇങ്ങനെ സംഭവിച്ചാല്‍ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യുഎച്ച്‌ഒ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സമയമാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പും വരുന്നത്.

2022 മാര്‍ച്ചുവരെ 53 യൂറോപ്യന്‍ രാജ്യങ്ങളില്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തില്‍ കനത്തതിരക്ക് അനുഭവപ്പെട്ടേക്കാം എന്നാണ് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 2100 ആയിരുന്നു സെപ്റ്റംബറില്‍ പ്രതിദിന കോവിഡ് മരണം. കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക്‌ ഇത് ഉയര്‍ന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി


Related News