Loading ...

Home International

തകര്‍ന്നടിഞ്ഞ് തുര്‍ക്കിയുടെ കറന്‍സി മൂല്യം

അന്‍കാറ: സമീപകാലത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് തുര്‍ക്കിയുടെ കറന്‍സിയായ ലിറ.
കറന്‍സി മൂല്യത്തില്‍ സംഭവിച്ച ഇടിവിനെ ന്യായീകരിച്ച്‌ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ പിന്നിടുമ്ബോഴേക്കും ലിറ വീണ്ടും ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വ്യാപകമായ രീതിയിലാണ് കറന്‍സി മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇതൊരു സാമ്ബത്തിക യുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തി. എന്നാല്‍ പിറ്റേദിവസം വീണ്ടും ലിറയില്‍ 15 ശതമാനത്തോളം ഇടിവാണ് സംഭവിച്ചത്. യുഎസ് ഡോളറിനോട് 12.49 എന്ന മൂല്യത്തിലാണ് ഇപ്പോള്‍ ലിറ നില്‍ക്കുന്നത്. ഈ വര്‍ഷം മാത്രം 40 ശതമാനത്തോളമാണ് കറന്‍സിയുടെ മൂല്യം ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച മാത്രം 20 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തുകൊണ്ട് മൂന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരെയാണ് എര്‍ദോഗാന്‍ മാറ്റിയിരുന്നത്. എര്‍ദോഗാന്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് 15-19 ശതമാനത്തോളം പ്രധാന പലിശനിരക്കുകള്‍ കുറച്ചിരുന്നു. ഇത് ലിറയില്‍ കാര്യമായ ഇടിവ് സംഭവിക്കാന്‍ കാരണായെന്നാണ് വിവരം.

Related News