Loading ...

Home Gulf

സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 17 തവണയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്.

നൂറിലേറെ സൈനിക വാഹനങ്ങളും തകര്‍ത്തു. രണ്ടാഴ്ചയായി യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. മാരിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. ഇതിനെതിരെ യമന്‍ സൈന്യവും സൗദി സഖ്യസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. 48 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്. ഇതിനകം 1000ത്തിലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ കവചിത വാഹനങ്ങളും തകര്‍ത്തു. സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

സനാ, സാദ, മാരിബ് പ്രവിശ്യകളിലെ ഹൂതി കേന്ദ്രങ്ങളാണ് സൗദി സഖ്യസേന ലക്ഷ്യം വെക്കുന്നത്. ഇതിനിടെ സന്‍ആയിലെ യുഎസ് എംബസി കെട്ടിടത്തില്‍ ഹൂതികള്‍ ആക്രമണം നടത്തി. യമനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള യുഎന്നിന്റെയും അമേരിക്കയുടെയും ശ്രമങ്ങള്‍ ഹൂതികളുടെ നിസ്സഹകരണം കാരണം വഴിമുട്ടിയിരുന്നു.






Related News