Loading ...

Home National

പരാതിയുമായെത്തുന്ന പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍ അപമാനിക്കപ്പെടുന്നു -വി.ഡി. സതീശന്‍

കൊല്ലം: ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതി നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വാദിയായ യുവതിയോട് മോശമായാണ് പൊലീസ് പെരുമാറിയത്. യുവതിയെയും പിതാവിനെയും ആലുവ സ്റ്റേഷനില്‍വെച്ച്‌ അപമാനിച്ചു. പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ പൊലീസുകാര്‍ അപമാനിക്കുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണ്. എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

ആലുവ സി.ഐ സി.പി.എമ്മിന് താല്‍പര്യമുള്ള ഉദ്യോഗസ്ഥനാണ്. ഉത്ര കൊലക്കേസിലടക്കം വീഴ്ച വരുത്തിയ ആളാണ്. അന്നെല്ലാം സി.പി.എം നേതാക്കള്‍ സംരക്ഷിച്ചു. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി എം.പിയും ആലുവ എം.എല്‍.എക്കും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തേണ്ട അവസ്ഥ വന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാറിന്‍റെ സമീപനം എന്തെന്നതിന്‍റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നില്‍ക്കുകയാണ്. സി.െഎക്കെതിരെ എം.പിയും എം.എല്‍.എയും ആരംഭിച്ചിട്ടുള്ള സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

തനിക്ക് പങ്കാളിത്തമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്‍റെ ചുമതലയില്‍ വരുന്ന അന്തര്‍ സംസ്ഥാന വിഷയമായ മുല്ലപ്പെരിയാര്‍ മരം മുറിയിലും മുഖ്യമന്ത്രി അധ്യക്ഷനായ ശിശുക്ഷേമ സമിതിയുടെ നിയമ വിരുദ്ധ ദത്ത് നല്‍കലിലും പിണറായി വിജയന്‍ ഇതുവരെ ചുണ്ടനക്കിയിട്ടില്ല. വിവാദ വിഷയങ്ങളില്‍ മിണ്ടാതിരിക്കുക എന്നാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന പുതിയ നയമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കണ്ണുര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍ നിയമനത്തില്‍, നിയമവ്യവസ്ഥ ലംഘിക്കാന്‍ ഗവര്‍ണര്‍ കൂട്ടുനിന്നിരിക്കുകയാണ്. സി.പി.എമ്മിന് താല്‍പര്യമുള്ളവരുടെ കാര്യത്തില്‍, ചട്ടങ്ങളും നിയമവും ഒന്നും ബാധകമല്ലെന്ന് തെളിയിക്കുന്നതാണ് à´ˆ  നിയമനം. സി.പി.à´Žà´‚ കേന്ദ്ര നേതൃത്വത്തിന് ഏറെ താല്‍പര്യമുള്ളയാളാണ് വി.സി. ഇവിടെ, പാര്‍ട്ടി പറയുന്ന വഴിവിട്ട കാര്യങ്ങളെല്ലാം അദ്ദേഹം നടത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

ചലച്ചിത്ര നടി കെ.പി.എ.സി ലളിതക്ക് ചികിത്സാ സഹായം നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ ഒരു തെറ്റുമില്ല. അതില്‍ രാഷ്ട്രീയം കാണണ്ടേതില്ല. അത് വിവാദമാക്കേണ്ട കാര്യവുമല്ല. ഇക്കാര്യത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി േതാസിനൊപ്പമാണ് താന്‍. അതിന്‍റെ പേരില്‍, കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നതിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related News