Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ബില്ല് 29ന് പാര്‍ലമെന്‍റില്‍

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.ബില്‍ നവംബര്‍ 29 ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവരിക.

ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോള്‍ കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ ഒറ്റ ബില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ ഈ മാസം 29 ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമ്ബോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിച്ചുവെന്ന കാരണവും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും. ഇതിന് ശേഷം ബില്‍ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും. കര്‍ഷക പ്രതിഷേധം തുടരുന്നതിനാല്‍

താങ്ങുവില സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമായോ താങ്ങുവിലയില്‍ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം. മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ കേന്ദ്രം പരിഹാരം കാണാതെ സമര പരിപാടികളില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തും പറഞ്ഞു.


Related News