Loading ...

Home International

ദ​ക്ഷി​ണ കൊ​റി​യ​ന്‍ മു​ന്‍ ​സൈ​നി​ക ഏ​കാ​ധി​പ​തി ചു​ന്‍ ദൂ ​ഹ്വാന്‍ അ​ന്ത​രി​ച്ചു


സോ​ള്‍: ദ​ക്ഷി​ണ കൊ​റി​യ​ന്‍ മു​ന്‍ സൈ​നി​ക​മേധാവിയും പ്ര​സി​ഡ​ന്‍​റു​മാ​യി​രു​ന്ന ചു​ന്‍ ദൂ ​ഹ്വാന്‍ അ​ന്ത​രി​ച്ചു.90 വ​യ​സ്സാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 1979ല്‍ ​അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ്​ ചു​ന്‍ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​നാ​ധി​പ​ത്യ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍​ത്തി​യ ചു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ്​ à´•à´¿à´‚ ​ഡാ​യെ ജ​ങ്​ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ങ്ങ​ളെ​യാ​ണ്​ തന്റെ   ഭ​ര​ണ​കാ​ല​ത്ത്​ ത​ട​വി​ലാ​ക്കി​യ​ത്. ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക്​ പ്രേ​രി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച്‌​ കി​മ്മി​നെ വ​ധ​ശി​ക്ഷ​ക്കു​ വി​ധി​ച്ചു. പി​ന്നീ​ട്​ യു.​എ​സ്​ ഇ​ട​പെ​ട്ട​തോ​ടെ ശി​ക്ഷ ഇ​ള​വു​ചെ​യ്​​ത്​ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സൈന്യത്തിന്റെ  അടിച്ചമര്‍ത്തലില്‍ 200ഓ​ളം ആ​ളു​ക​ളാണ്​ കൊ​ല്ല​പ്പെ​ട്ടത്​. പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ള്‍, ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ സ്വ​ത​ന്ത്ര​വും നേ​രി​ട്ടു​ള്ള​തു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ ചു​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യി. 1988ല്‍ ​അ​ധി​കാ​ര​മൊ​ഴി​ഞ്ഞ​തി​നു​ശേ​ഷം ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം ബു​ദ്ധ​ക്ഷേ​ത്ര​ത്തി​ല്‍ അ​ഭ​യം​തേ​ടി. പി​ന്നീ​ട്​ അ​റ​സ്​​റ്റി​ലാ​യി. അ​ഴി​മ​തി, സൈ​നി​ക ക​ലാ​പം, രാ​ജ്യ​ദ്രോ​ഹം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ചു​ന്നി​നെ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ചെ​ങ്കി​ലും പിന്നീട്​ ശി​ക്ഷ ഇ​ള​വു​ചെ​യ്​​തു.

മോ​ചി​പ്പി​ക്കു​ന്ന​തി​നു​ മുൻപ് ഭ​ര​ണ​കാ​ല​ത്ത്​ കൊ​ള്ള​യ​ടി​ച്ച 19 കോ​ടി ഡോ​ള​ര്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​​ട്ടെ​ങ്കി​ലും ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ ചു​ന്‍ ന​ല്‍​കി​യു​ള്ളൂ.
 


Related News