Loading ...

Home International

അമേരിക്കയ്‌ക്ക് പിന്നാലെ എണ്ണ കരുതല്‍ ശേഖരം വില്‍ക്കാന്‍ തീരുമാനിച്ച്‌ ജപ്പാനും

ടോക്കിയോ: ആഗോളതലത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവി ക്കാന്‍ തന്ത്രങ്ങളുമായി ജപ്പാനും.
അമേരിക്കയുടെ ആഹ്വാനത്തിനാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ ഔദ്യോഗിക അനുവാദം നല്‍കിയത്. രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം പൊതുവിപണിയില്‍ വില്‍പ്പനയ്‌ക്കു നല്‍കാനാണ് തീരുമാനം. എണ്ണയുടെ ലഭ്യതയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ സമ്മര്‍ദ്ദം ചെലുത്തുന്ന അറബ് രാജ്യ ങ്ങളുടെ തന്ത്രങ്ങള്‍ പൊളിക്കുകയാണ് ലോകരാജ്യങ്ങള്‍. അനാവശ്യ ക്ഷാമത്തിലൂടെ വിലക്കയറ്റം സൃഷ്ടിക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്കെതിരായ കൂട്ടായ്മ അമേരിക്കയുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ത്യയും ഇതില്‍ അംഗമാണ്. കൊറോണ കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗം ഗണ്യമായി കുറഞ്ഞി രുന്നു. തുടര്‍ന്ന് ലോക്ഡൗണ്‍ പിന്‍വലിക്കപ്പെട്ട ശേഷം ഒപെക് രാജ്യങ്ങള്‍ ഉത്പാദക കൂട്ടാതെ നടത്തിയ തന്ത്രങ്ങളാണ് ക്രമാതീതമായി വിപണിയിലെ വില ഉയര്‍ത്തിയത്. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനുമടക്കം രംഗത്തെത്തിയിരുന്നു. ഒപെക് രാജ്യങ്ങളുടെ തന്ത്രങ്ങളെ മറികടന്ന് ലോകവിപണിയിലെ എണ്ണ വില പിടിച്ചു നിര്‍ത്താനാണ് അമേരിക്ക കരുതല്‍ ശേഖരം ലോകവിപണിയിലെത്തിച്ച്‌ മറുതന്ത്രം പയറ്റുന്നത്.

Related News