Loading ...

Home National

റൺ ഫോർ ഫൺ’; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂട്ടയോട്ടം സംഘടിപ്പിച്ച് ഇന്ത്യൻ ആർമി


കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം വർധിപ്പിക്കാൻ കൂട്ടയോട്ടം സംഘടിപ്പിച്ച് ഇന്ത്യൻ ആർമി. ജമ്മു കാശ്മീരിലെ ബാരാമുള്ള സുൽത്താൻപൂർ കണ്ടി ആർമി ക്യാമ്പിലാണ് “റൺ ഫോർ ഫൺ” മത്സരം സംഘടിപ്പിച്ചത്. തുടർച്ചയായ ഭീകരാക്രമങ്ങൾ സൃഷ്ടിക്കുന്ന ഭയവും മാനസിക പിരിമുറുക്കവും ഇല്ലാതാക്കാനും വേണ്ടിയാണ് പരിപാടി നടത്തിയത്.

ഹെഡ്ക്വാർട്ടർ 10 സെക്ടർ രാഷ്ട്രീയ റൈഫിൾസ്/ ഹെഡ്ക്വാർട്ടർ കൗണ്ടർ ഇൻസർജൻസി ഫോഴ്സിന്റെ (കിലോ) നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിച്ചത്. കുട്ടികളിൽ കായിക സംസ്‌കാരവും ക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യവും മത്സരത്തിനുണ്ടായിരുന്നു. വളർന്നുവരുന്ന ഓട്ടക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇവന്റ് നൽകിയത്.

വിവിധ പ്രായ പരിധിയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും പരിപാടിയിൽ പങ്കെടുത്തു. അറുപതോളം പേരാണ് പരിപാടിയുടെ ഭാഗമായത്. വിജയികൾക്കും പങ്കെടുത്തവർക്കും അനുമോദനവും സമ്മാന വിതരണവും നടന്നു. സൈന്യത്തിന്റെ ശ്രമങ്ങളെ നാട്ടുകാർ അഭിനന്ദിക്കുകയും ഭാവിയിലും ഇത്തരം പരിപാടികൾ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Related News