Loading ...

Home International

സൈന്യവുമായി കരാര്‍; സുഡാനില്‍ 12 മന്ത്രിമാര്‍ രാജിവെച്ചു

ഖര്‍ത്തും: സൈനിക കൗണ്‍സിലുമായി കരാറുണ്ടാക്കിയതില്‍ പ്രതിഷേധിച്ച്‌ സുഡാനില്‍ 12 മന്ത്രിമാര്‍ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിന് രാജിക്കത്ത് നല്‍കി.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഞായറാഴ്ചയാണ് ഹംദുക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനസ്ഥാപിച്ചത്.

സൈനിക മേധാവി ജന. അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായാണ് കരാര്‍ ഒപ്പിട്ടത്. കാരറിനെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തെങ്കിലും, സൈനിക അട്ടിമറിക്ക് നിയമസാധുത നല്‍കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് സുഡാനിലെ ജനാധിപത്യാനുകൂലികള്‍ ഇതിനെ തള്ളിക്കളഞ്ഞിരുന്നു. ഭാവിയിലെ സുഡാനി സര്‍ക്കാറില്‍ സൈന്യം പങ്കാളികളാകരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 25നാണ് ഇ​ട​ക്കാ​ല സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്‌​ അ​ല്‍ ബുര്‍ഹാന്‍ അധികാരം പിടിച്ചെടുത്തത്. ഇടക്കാല സര്‍ക്കാറിലെ മന്ത്രിമാരാണ് രാജിവെച്ചത്. സൈനിക നടപടി രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും 41 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Related News