Loading ...

Home National

190 'ഭാരത്​ ഗൗരവ്'​ ട്രെയിനുമായി റെയില്‍വേ; സ്വകാര്യമേഖലക്കും സര്‍വിസിന്​ നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ  പാരമ്ബര്യവും സംസ്​കാരവും പ്രദര്‍ശിപ്പിക്കുന്ന 190 ഭാരത്​ ഗൗരവ്​ ട്രെയിനുകള്‍ രംഗത്തിറക്കുമെന്ന് കേന്ദ്ര​ റെയില്‍വേ മന്ത്രി അശ്വനി വൈഷ്​ണവ്​ പറഞ്ഞു.

വിനോദസഞ്ചാര മേഖലയില്‍ റെയില്‍വേ പങ്കാളിത്തത്തി​െന്‍റ ഭാഗമായുള്ള ഈ ട്രെയിനുകള്‍ റെയില്‍വേ​ക്കൊപ്പം സ്വകാര്യമേഖലക്കും സര്‍വിസിനായി നല്‍കും.

ട്രെയിനുകള്‍ സമയക്രമമനുസരിച്ച്‌​ സ്ഥിരം സര്‍വിസ്​ നടത്തുന്നവയല്ല. സര്‍വിസ്​ നടത്താനായി 3033 കോച്ചുകള്‍ അഥവാ 190 ​ട്രെയിനുകള്‍ കണ്ടെത്തിയിട്ടുണ്ട്​.

ട്രെയിനുകളുടെ ടികകറ്റ്​ നിരക്ക്​ ടൂര്‍ ഓപറേറ്റര്‍മാരാണ്​ തീരുമാനിക്കുക. എന്നാല്‍, അമിത ചാര്‍ജ്​ ഈടാക്കുന്നില്ലെന്ന്​ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Related News