Loading ...

Home International

ബ്രിട്ടനില്‍ പുതിയ കെട്ടിടങ്ങളില്‍ ഇലക്‌ട്രിക് വാഹന ചാര്‍ജറുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനം

ലണ്ടന്‍: ബ്രിട്ടനില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ ഇലക്‌ട്രിക് വാഹന ചാര്‍ജറുകള്‍ നിര്‍ബന്ധമാക്കുന്ന നിയമം പ്രഖ്യാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

ഇതോടെ രാജ്യത്തുടനീളം 1,45,000 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടും. അടുത്തവര്‍ഷം മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരികയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്കി.

പുതിയതായി നിര്‍മിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാവും. ഇന്നലെ കോണ്‍ഫെഡറേഷന്‍ ഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്ബോള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പുതിയ നിയമം സംബന്ധിച്ച പ്രഖ്യാപിച്ചത്. 2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

Related News