Loading ...

Home Europe

യൂറോപ്പില്‍ കോറോണ വ്യാപനം വീണ്ടും രൂക്ഷം: ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനം യൂറോപ്പില്‍ വീണ്ടും ശക്തമാകുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരാഴ്ചയ്‌ക്കിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച്‌ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു .

20 ലക്ഷത്തോളം കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേര്‍ മരിച്ചു. ബ്രിട്ടന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ കൊറോണ കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ 20 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.നാലാം തവണയാണ് ഇവിടെ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിന് ഉള്‍പ്പെടെ ഓസ്ട്രയയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകളും കടകളും അടഞ്ഞുകിടക്കുകയാണ്. പ്രധാന പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു. സ്‌കൂളുകളും 'ഡേ-കെയര്‍ സെന്ററുകളും' തുറക്കുമെങ്കിലും, കുട്ടികളെ വീട്ടില്‍ നിര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുക. യൂറോപ്പില്‍ രോഗ വ്യാപനം ശക്തമായതോടെ ജര്‍മ്മനിയില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് .

Related News