Loading ...

Home International

ബള്‍ഗേറിയയില്‍ ബസ് അപകടം; 45 മരണം

സോഫിയ: ബള്‍ഗേറിയയിലുണ്ടായ വാഹനാപകടത്തില്‍ നോര്‍ത്ത് മെസഡോണിയന്‍ എംബസ്സിയിലെ ജീവനക്കാര്‍ അടക്കം 45 പേര്‍ മരിച്ചു.

10 ഓളം പേര്‍ക്ക് പരിക്കേറ്റു. നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബസമേതം സഞ്ചരിച്ച ബസ് അപകടത്തില്‍ പെടുകയായിരുന്നു. പിഞ്ചു കുട്ടികളടക്കം മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3 മണിയോടെ പടിഞ്ഞാറന്‍ ബള്‍ഗേറിയയിലെ ദേശീയ പാതയില്‍ വെച്ചാണ് അപകടം.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബസ്സിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. തീപൊള്ളലേറ്റാണ് എല്ലാവരും മരണപ്പെട്ടത്. എന്നാല്‍ അപകട കാരണം ദുരൂഹമായി തുടരുകയാണ്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

അട്ടിമറി സാധ്യതയും പോലീസ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. നോര്‍ത്ത് മെസഡോനിയയില്‍ നിന്നുള്ള ഉത്തത ഉദ്യോഗസ്ഥര്‍ ഇന്ന് തന്നെ സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ പ്രവര്‍ത്തിക്കുന്ന എംബസ്സിലെ ജീവക്കാരാണ് മരിച്ചരില്‍ കൂടുതലും.

Related News