Loading ...

Home National

വായുമലിനീകരണം ഗുരുതരം; ട്രക്കുകളുടെ നിരോധനവും വര്‍ക്ക്​ ഫ്രം ഹോമും തുടരാന്‍ നിര്‍ദേശിച്ച്‌ ഡല്‍ഹി​ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്​സ്​ പ്രകാരം ഏറ്റവും മോശമായ അവസ്ഥയിലാണ്​ ഡല്‍ഹിയിലെ വായു.

ചൊവ്വാഴ്ചയും വായുമലിനീകരണം ഇതേ രീതിയില്‍ തന്നെ തുടരുമെന്നാണ്​ പ്രവചനം.

തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെവായുഗുണനിലവാര സൂചികയുടെ തോത്​ 352 ആണ്​. നോയിഡയില്‍ ഇത്​ 346 ഗുരുഗ്രാമില്‍ 358ഉം ആണ്​. വായുമലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ തുടരുമെന്ന്​ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്​.

അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകള്‍ക്ക്​ മാത്രമാണ്​ ഡല്‍ഹിയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്​. ജീവനക്കാരുടെ വര്‍ക്ക്​ ഫ്രം ഹോം നവംബര്‍ 26 വരെ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ വിലക്ക്​ നീക്കിയിട്ടുണ്ട്​. എയര്‍ ക്വാളിറ്റി മാനേജ്​മെന്‍റിന്‍റെ നിര്‍ദേശപ്രകാരം സ്​കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത്​ വരെ അടഞ്ഞു കിടക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related News