Loading ...

Home International

സ്‌ത്രീകള്‍ കഥാപാത്രങ്ങളാകുന്ന ടെലിവിഷന്‍ പരിപാടികള്‍ക്ക്‌ താലിബാന്റെ വിലക്ക്‌

കാബൂള്‍: അഫ്ഗാനില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടെലിവിഷന്‍ പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി താലിബാന്‍ ഭരണകൂടം.

ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച്‌ സ്‌ക്രീനിലെത്തണമെന്നാണ് നിര്‍ദ്ദേശം . ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

താലിബാന്‍ മുന്നോട്ട് വെക്കുന്ന പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ പുരുഷന്മാരെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വ്ര ണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത്. അധികാരത്തില്‍ വന്നതിനു പിന്നാലെ വനിതാക്ഷേമ വകുപ്പ് താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. വിദ്യാഭ്യാസം അടക്കമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related News