Loading ...

Home Gulf

യുഎഇയില്‍ അനുമതിയില്ലാത്ത പിരിവിന് വന്‍ തുക പിഴ

അബുദാബി∙ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണെങ്കിലും യുഎഇയില്‍ അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനമെന്ന് അധികൃതര്‍ .

ഫെ‍ഡറല്‍ നിയമം അനുസരിച്ച്‌ കുറ്റക്കാര്‍ക്ക് 3 ലക്ഷം ദിര്‍ഹം വരെയാണ് പിഴ.

രാജ്യത്ത് വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താന്‍ അനുമതിയില്ല. യുഎഇയില്‍ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകള്‍ക്കും ജീവകാരുണ്യസമിതികള്‍ക്കും മാത്രമേ പണപ്പിരിവ് നടത്താന്‍ അനുമതിയുള്ളൂ.

ലൈസന്‍സ് ഉള്ള റെഡ് ക്രസന്റ് അടക്കമുള്ള സംഘടനകള്‍ ഓരോ ആവശ്യങ്ങള്‍ക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി തേടണം .ഇസ്‌ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. സഹായം ആവശ്യമുള്ളവര്‍ സ്വന്തം നിലയ്ക്കോ മറ്റേതെങ്കിലും സംഘടനകള്‍ വഴിയോ വിവരങ്ങള്‍ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജന്‍സിയെ അറിയിക്കണം. ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യന്‍ സംഘടനകള്‍ മുഖേനയോ സഹായം തേടാവുന്നതാണ് .



Related News