Loading ...

Home National

പരമോന്നത സൈനിക ബഹുമതിയായ വീര്‍ ചക്ര എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്

ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീര്‍ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി.രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് മെഡല്‍ കൈമാറിയത്. യുദ്ധകാലത്തെ സേവനങ്ങള്‍ക്ക് സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യന്‍ സൈനിക ബഹുമതിയാണ് വീരചക്ര.പുല്‍വാമ ഭീകരാക്രമങ്ങള്‍ക്ക് പിന്നാലെ 2019 ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവച്ച്‌ ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടില്‍ താഴേക്ക് ചാടി. എന്നാല്‍,പാക് അധീന കശ്മീരില്‍ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവില്‍ വയ്‌ക്കുകയായിരുന്നു. മിഗ്-21 യുദ്ധവിമാനത്തിലാണ് അഭിനന്ദന്‍ പാക് സേനയെ പ്രതിരോധിച്ചത്. ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയച്ചത്.ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ ധീരപുരുഷനായത്

Related News