Loading ...

Home USA

അമേരിക്കയിലെ വിസ്‌കോസിന്‍ ക്രിസ്തുമസ്സ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറി; 20ലേറെ പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിദ്ധമായ വിസ്‌കോസിന്‍ ക്രിസ്തുമസ്സ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി 20 ലേറെപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 12 പേര്‍ കുട്ടികളാണ്.വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേര്‍ പൊതുവീഥിയിലൂടെ നടത്താറുള്ള ആഘോഷ ത്തിലേക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്.

വിസ്‌കോസിനിലെ വോകേഷാ നഗരത്തിലാണ് ക്രിസ്തുമസ്സ്പരേഡിനുള്ളിലേക്ക് വാഹനം അതിവേഗം പാഞ്ഞുകയറിയത്. പരിക്കേറ്റവരുടെ നിലയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതിവേഗം വന്ന കാര്‍ നിര്‍ത്തിക്കാനായി പോലീസ് വെടിവെച്ചിരുന്നു. വാദ്യ സംഘത്തിന്റെ വേഷം ധരിച്ചവരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് മേധാവി ഡാന്‍ തോംസണ്‍ അറിയിക്കുന്നത്.

മന:പൂര്‍വ്വം പരേഡിന് നേരെ നടന്ന ആക്രമണമാണോ എന്ന സംശയം നിലനില്‍ക്കുകയാണ്. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാത്ത സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്രകുറ്റാ ന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പ്രത്യേക സംഘം സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്.


Related News