Loading ...

Home National

ആശുപത്രിയിലെത്തിയത് പനി ബാധിച്ച്: മരിച്ച ഗര്ഭിണിയുടെ ബന്ധുക്കള്ക്ക് അധികൃതര് നല്കിയത് 18 ലക്ഷം രൂപയുടെ ബില്

ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയുടെ വിചിത്രമായ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുപത്തിരണ്ട് ദിവസം ആശുപത്രിയില്‍ കിടന്ന് മരിച്ച ഗര്‍ഭിണിയുടെ വീട്ടുകാര്‍ക്ക് അധികൃതര്‍ നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍.

അധികൃതരുടെ നിര്‍ദേശ പ്രകാരം യുവതി മരിക്കുന്നതിന് മുമ്പ് ബന്ധുക്കള്‍ 12 ലക്ഷത്തോളം രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. എന്നാല്‍ മരിച്ചതിന് ശേഷം ഇത്രയും വലിയ തുക ബില്‍ ലഭിച്ച ബന്ധുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആശുപത്രി അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്ത് യുവതിയുടെ കുടുംബം രംഗത്തെത്തി.

പനി ബാധിച്ചാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ഐസിയുവിലാക്കിയ അധികൃതര്‍ ബന്ധുക്കളോട് ആദ്യം പറഞ്ഞത് സ്ത്രീക്ക് ടൈഫോയിഡാണെന്നാണ്. എന്നാല്‍ പിന്നീട് യുവതിയുടെ ആമാശയത്തില്‍ ചെറിയ ദ്വാരമുണ്ടെന്നും ഓപ്പറേഷന്‍ ആവശ്യമാണെന്നും പറഞ്ഞ് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീടും പല തവണ അധികൃതര്‍ നല്‍കിയ നിര്‍ദേശ പ്രകാരം 12 ലക്ഷത്തോളം രൂപ ബില്‍ അടച്ചു. എന്നാല്‍ ഒടുവില്‍ 18 ലക്ഷം അടയ്ക്കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് യുവതിയുടെ അമ്മാവന്‍ പറഞ്ഞു. അതേസമയം 32 ആഴ്ച ഗര്‍ഭിണിയായിരുന്ന യുവതിക്ക് പത്ത് ദിവസത്തോളമായി പനിയായിരുന്നുവെന്നും യുവതിയുടെ കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ഓപ്പറേഷന്‍ നടത്തിയതെന്നും ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ രമേശ് ചന്ദന പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Related News