Loading ...

Home International

ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തും; മുന്നറിയിപ്പ് നല്‍കി ഹി​ല​രി ക്ലി​ന്‍​റ​ണ്‍

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ സാധിക്കുമെന്ന് ​ യുഎസ് മു​ന്‍ സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റിയും പ്രസിഡന്‍റ്​ സ്ഥാനാര്‍ഥിയുമായിരുന്ന ഹി​ല​രി ക്ലി​ന്‍​റ​ണ്‍.

ക്രിപ്‌റ്റോകറന്‍സി നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നും ആത്യന്തികമായി മുഴുവന്‍ രാജ്യങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ അതിന്​ കഴിയുമെന്നും ഹിലരി ക്ലിന്‍റണ്‍ ചൂണ്ടിക്കാട്ടി .

സിംഗപ്പൂരില്‍ നടന്ന ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ​​​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ക്ലിന്‍റണ്‍ .

‘അവയ്​ക്ക്​ രാജ്യങ്ങളെ അസ്ഥിര​പ്പെടുത്താനുള്ള കഴിവുണ്ട്​. അത്​ ചെറുതായി ആരംഭിച്ച്‌​, വളരെ വലുതായി മുന്നോട്ട്​ പോകുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സാധാരണ കറന്‍സിയെ തുരങ്കം വയ്ക്കാനും ഡോളറിനെ കേവലം റിസര്‍വ്​ കറന്‍സി മാത്രമാക്കി മാറ്റാനുമുള്ള ശേഷിയുണ്ടെന്നും’ അവര്‍ മുന്നറിയിപ്പ്​ നല്‍കി .
ലോകമെമ്ബാടുമുള്ള സര്‍ക്കാരുകള്‍ തെറ്റായ വിവരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടക്കം നിരവധി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്‍റ്​ വ്‌ളാഡിമിര്‍ പുടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ഹിലരി ക്രിപ്​റ്റോ കറന്‍സിക്കെതിരെ പ്രതിഷേധമുയര്‍ത്തിയത് ​. “ഹാക്കര്‍മാരുടെയും വ്യാജ വിവരങ്ങളും സൈബര്‍ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്ന വളരെ വലിയ സംഘത്തെ” പുടിന്‍ വിന്യസിച്ചതായി അവര്‍ ആരോപിച്ചു .

Related News