Loading ...

Home National

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനം ഇന്‍ഡോറിന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാര്‍ഷിക സര്‍വ്വേ ഫലം പ്രഖ്യാപിച്ചു.
ഫല പ്രഖ്യാപനത്തില്‍ ഇന്‍ഡോറാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.പട്ടികയില്‍ സൂറത്ത് രണ്ടാം സ്ഥാനവും വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2021ലെ സ്വച്ഛ് സര്‍വേക്ഷന്‍ അവാര്‍ഡിന് അര്‍ഹമായി.കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയെ തിരഞ്ഞെടുത്തു.ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. വിജയികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങില്‍ സന്നിഹിതനായിരുന്നു.നവി മുംബൈ, പൂനെ, റായ്പൂര്‍, ഭോപാല്‍, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവര്‍ഡിന് അര്‍ഹമായ വൃത്തിയുള്ള നഗരങ്ങള്‍. ഇതേ പട്ടികയില്‍ 25ാം സ്ഥാനത്താണ് ലക്നോ.

Related News