Loading ...

Home Kerala

പോലീസിനെ പിടിച്ച കിട്ടു; പുതിയ ആനിമേഷന്‍ സീരീസുമായി കേരള പൊലീസ്

കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കുന്ന വെബ് സീരീസ് പൊലീസിനെ പിടിച്ച കിട്ടു ഉടന്‍ വരുന്നു.

ആനിമേഷന്‍ ക്യാരക്ടര്‍ കിട്ടുവാണ് സീരീസിലെ പ്രധാന കഥാപാത്രം. പൂര്‍ണമായും പൊലീസ് ഉദ്യോ​ഗസ്ഥരാണ് ആനിമേഷന്‍ സീരീസിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

എഡിജിപി മനോജ് എബ്ര​ഹാമാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. സോഷ്യല്‍ മീഡിയ സീനിയര്‍ സെല്ലിലെ സീനിയര്‍ ബിമല്‍ വിജയ് ആണ് സീരീസിന്റെ സംവിധായകന്‍. ഇദ്ദേഹം തന്നെയാണ് ആനിമേഷന്‍ കഥാപാത്രമായ കിട്ടുവിനും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ആനിമേഷന്‍ രൂപം ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണ്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് പിഎസ് ആണ് അവതാരകനായി എത്തുന്നത്. വ്യാജ വാര്‍ത്തകള്‍, സൈബര്‍ സുരക്ഷ, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പൊലീസിനെതിരെയുള്ള പ്രചരണങ്ങള്‍ക്കുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി പോലീസിനെ "പിടിച്ച" കിട്ടുവില്‍ അവതരിപ്പിക്കും.



Related News