Loading ...

Home International

സാമ്പത്തിക ഉത്തേജന പദ്ധതിയുമായി ജപ്പാന്‍ സര്‍ക്കാര്‍; 18 ന് താഴെയുള്ളവര്‍ക്ക് 880 ഡോളര്‍

ജപ്പാന്‍ സര്‍ക്കാര്‍ 49000 കോടി ഡോളറിന്റെ (ഏതാണ്ട് 37 ലക്ഷം കോടി രൂപ) സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു.

പതിനെട്ടും അതിനുതാഴെയും പ്രായമുള്ളവര്‍ക്ക് 880 ഡോളര്‍ വീതം (66000 രൂപ) നേരിട്ടു പണമായി നല്‍കും. കോവിഡില്‍ തളര്‍ന്നുപോയ വ്യവസായങ്ങളെയും പണം നല്‍കി സഹായിക്കും. നേരിട്ടു പണം നല്‍കുന്നത് ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കില്ലെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കുട്ടികളില്ലാത്ത കുടുംബങ്ങളെയും ദരിദ്രരെയും സഹായിക്കാന്‍ പദ്ധതിയില്ലെന്നും ആക്ഷേപമുണ്ട്.എന്നാല്‍, ജനങ്ങള്‍ക്കു സുരക്ഷിതബോധമേകുന്നതാണു പദ്ധതിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡ പറഞ്ഞു.


Related News