Loading ...

Home National

ക്രിസ്മസിനും പുതുവര്‍ഷത്തിനും സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

ഇനി ഉത്സവ സീസണ്‍ ആണ് വരാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ യാത്രാ സര്‍വീസുകളില്‍ ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ക്രിസ്തുമസ്  പുതുവര്‍ഷ  സമയത്ത് നിങ്ങള്‍ എവിടെയെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.

ക്രിസ്തുമസ്, പുതുവത്സര സമയങ്ങളില്‍ ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍  നിരവധി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍  നടത്തുമെന്ന് പ്രഖ്യാപിച്ചു. സെന്‍ട്രല്‍ റെയില്‍വേയുമായി  ഏകോപിപ്പിച്ച്‌ à´ˆ സര്‍വ്വീസുകള്‍ നടത്താനാണ് ഐആര്‍സിടിസി പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ട്രെയിനിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.

എല്ലാ യാത്രക്കാര്‍ക്കും പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകളിലും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയ ട്രെയിനുകളുടെ സര്‍വ്വീസ് പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് അനുസരിച്ച്‌, à´ˆ പ്രത്യേക ട്രെയിനുകളുടെ ബുക്കിംഗ് നവംബര്‍ 20  മുതല്‍ ആരംഭിക്കും. ജനുവരി 3 വരെ à´ˆ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനുകളുടെ വിശദമായ സമയത്തിന് www.enquiry.indianrail.gov.in എന്ന പേജ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ എന്‍ടിഇഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ട്രെയിന്‍ നമ്ബര്‍ 01596: ഗോവ ജംഗ്ഷന്‍-പന്‍വേല്‍ സ്‌പെഷ്യല്‍, ഗോവ ജംഗ്ഷനില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടും. അടുത്ത ദിവസം പുലര്‍ച്ചെ 03:15 ന് ട്രെയിന്‍ പന്‍വേലില്‍ എത്തും. 2021 നവംബര്‍ 21 മുതല്‍ 2022 ജനുവരി 2 വരെ എല്ലാ ഞായറാഴ്ചകളിലും ട്രെയിന്‍ സര്‍വ്വീസ് നടത്തും.

ട്രെയിന്‍ നമ്ബര്‍ 01595: പന്‍വേല്‍ - മഡ്ഗാവ് ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ 2021 നവംബര്‍ 22 മുതല്‍ 2022 ജനുവരി 3 വരെ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 6:05 ന് പന്‍വേലില്‍ നിന്ന് പുറപ്പെടും. ട്രെയിന്‍ അതേ ദിവസം വൈകുന്നേരം 6.45 ന് മഡ്ഗാവ് ജംഗ്ഷനിലെത്തും.

ഈ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്ബോള്‍ യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ ഉപയോഗം ഉള്‍പ്പെടെ കോവിഡ് 19മായി ബന്ധപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ പാലിക്കണം.

Related News