Loading ...

Home International

നെ​ത​ര്‍​ല​ന്‍​ഡ്സി​ല്‍ കോ​വി​ഡ് നിയന്ത്രണങ്ങളെ ചൊ​ല്ലി ജ​ന​കീയ പ്ര​തി​ഷേ​ധം

നെ​ത​ര്‍​ല​ന്‍​ഡ്സി​ല്‍ കോ​വി​ഡ് നിയന്ത്രണങ്ങളെ ചൊ​ല്ലി ജ​ന​കീയ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഡ​ച്ച്‌ പോ​ലീ​സി​ന് നേ​രെ ക​ല്ലു​ക​ളും പ​ട​ക്ക​ങ്ങ​ളും എ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്നു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യും ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തെ ഭാ​ഗി​ക ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്സ് സ​ര്‍​ക്കാ​ര്‍. പു​തി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ പാ​സ് ഏ​ര്‍​പെ​ടു​ത്തു​ക​യും പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന് പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തും സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ച്‌ നൂ​റോ​ളം പേ​രാ​ണ് റോ​ഡി​ലി​റ​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ​ക്താ​വ് റോ​യി​ട്ടേ​ഴ്‌​സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ട് പ​റ​ഞ്ഞു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ട്ട​ര്‍​ഡാ​മി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തി.

Related News