Loading ...

Home cinema

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയില്‍ ശനിയാഴ്ച തുടക്കം.വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും.

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടാകും. കരണ്‍ ജോഹറും മനീഷ് പോളുമാണ് അവതാരകര്‍.ദിലീപ് കുമാര്‍, ബുദ്ധദേബ് ദാസ് ഗുപ്ത, സുമിത്ര ഭാവെ എന്നിവര്‍ക്ക് ഐ.എഫ്.എഫ്.ഐ. പ്രണാമമര്‍പ്പിക്കും. കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ദ കിങ് ഓഫ് ഓള്‍ ദ വേള്‍ഡ്' ആണ് ഉദ്ഘാടന ചിത്രം.വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുഗനും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വലായും ചലച്ചിത്ര മേള സംഘടിപ്പക്കുന്നുണ്ട്. 3,000 ആളുകള്‍ക്ക് ചലച്ചിത്ര വേദികളില്‍ പ്രവേശനാനുമതി നല്‍കിയതിനു പുറമെ അനേകം ആളുകള്‍ വെര്‍ച്വലായും ചലച്ചിത്ര മേളയില്‍ പങ്കെടുക്കും.

Related News