Loading ...

Home National

അദാനി തുറമുഖത്തു നിന്ന്​ റേഡിയോ ആക്​ടീവ്​ ചരക്കുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഗുജറാത്തിലെ അദാനിയുടെ ഉടമസ്​ഥതയിലുള്ള മുന്ദ്ര ​തുറമഖത്തു നിന്ന്​ റേഡിയോ ആക്​ടീവ്​ പ്രസരണ ശേഷിയുള്ള ചരക്കുകള്‍ പിടിച്ചെടുത്തു .

കസ്റ്റംസും ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇന്‍റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയിലാണ്​ ചരക്കുകള്‍ അടങ്ങിയ 8 കണ്ടെയ്​നറുകള്‍ വിദേശ കപ്പലില്‍ നിന്ന്​ പിടികൂടിയതെന്ന്​ അദാനി പോര്‍ട്​സ്​​ പ്രസ്​താവനയില്‍ അറിയിച്ചു.

കറാച്ചിയില്‍ (പാകിസ്ഥാന്‍ ) നിന്ന്​ ചൈനയിലെ ഷാങ്​ഹായിലേക്ക്​ പോകുന്ന കപ്പലിലായിരുന്നു ചരക്കുകള്‍ കണ്ടെത്തിയത് . അപകടകരമല്ലാ​ത്ത ചരക്കുകളുടെ പട്ടികയിലാണ്​ ഇവ ഉള്‍പ്പെടുത്തിയിരുന്നത്​. എന്നാല്‍ കണ്ടെയ്​നറുകളില്‍ ക്ലാസ്​ 7 (റേഡിയോ ആക്​ടീവ്​ ശേഷിയുള്ളവ) എന്ന്​ രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ്​ ഇവ പിടികൂടിയത്​. കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത്​ ഇവ തടഞ്ഞുവെച്ചു.

രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനത്തെയും പൂര്‍ണമായി സഹായിക്കുന്നത്​ തുടരും. അദാനി ഗ്രൂപ്പ്​ ദേശീയ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണുന്നു -തുറമുഖ അധികൃതര്‍ പ്രസ്​താവനയില്‍ അറിയിച്ചു.

Related News