Loading ...

Home Kerala

കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികളുടെ പാസ് നിരക്ക് കുറച്ചു

കൊച്ചി: കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കു മാസാടിസ്ഥാനത്തിലുള്ള നിരക്കില്‍ വീണ്ടും ഇളവ്.ഒരു മാസം കാലാവധിയുള്ള പാസിന്റെ നിരക്ക് 1800 രൂപയില്‍ നിന്ന് 1200 ആയി കുറച്ചു. ഇതിനുപുറമേ പാസ് ഉപയോ​ഗിച്ച്‌ നടത്താവുന്ന ട്രിപ്പുകളുടെ എണ്ണവും കൂട്ടി. 100 ട്രിപ്പുകള്‍ എന്നത് 120 ആക്കി വര്‍ദ്ധിപ്പിച്ചു.

നേരത്തെ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റത്തില്‍ കൊച്ചി മെട്രോ ഡിസ്‌കൗണ്ട് ഓഫര്‍ അവതരിപ്പിച്ചിരുന്നു. രാവിലെ 6 മുതല്‍ 8 മണി വരെയും രാത്രി 8 മുതല്‍ 10.50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്രാ നിരക്കിന്റെ 50 % ഡിസ്‌കൗണ്ടാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ക്യൂആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.


Related News