Loading ...

Home International

ഇറാനിൽ വൻ കര്‍ഷക പ്രക്ഷോഭം

ടെഹ്​റാന്‍: ഇറാനില്‍ ജലക്ഷാമത്തെ തുടര്‍ന്ന്​ പ്രക്ഷോഭവുമായി കര്‍ഷകര്‍. രാജ്യത്തെ വരള്‍ച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കര്‍ഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയന്‍ നഗരമായ ഇസ്ഫഹാനില്‍ ഒത്തുകൂടിയത്​.പ്രാദേശിക നദിയായ സയാന്ദേ റുദിലെ വെള്ളം മറ്റ്​ പ്രദേശങ്ങളിലുള്ളവര്‍ക്ക്​ വിതരണം ചെയ്യുന്നതിനെതിരെ ഇസ്​ഫഹാന്‍ പ്രവിശ്യയിലെ കര്‍ഷകര്‍ വര്‍ഷങ്ങളായി പ്രതിഷേധിക്കുന്നുണ്ട്​.അതേസമയം, മേഖല നേരിടുന്ന ജലക്ഷാമത്തില്‍ ക്ഷമാപണവുമായി ഇറാനിയന്‍ ഊര്‍ജ മന്ത്രി അലി അക്​ബര്‍ മെഹ്​റാബിയന്‍ രംഗത്തെത്തിയിട്ടുണ്ട്​. "ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട കര്‍ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.. അവരുടെ വിളകള്‍ക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ലജ്ജിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു," - മന്ത്രി പറഞ്ഞു.പ്രദേശിക നദിയിലെ വെള്ളം മറ്റ്​ മേഖലകളിലുള്ളവര്‍ക്കായി വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന്​ ഇസ്​ഫഹാന്‍ മേഖലയിലെ കൃഷിയിടങ്ങളെ വരണ്ടതാക്കുകയും കര്‍ഷകരുടെ ഉപജീവനത്തിന് ഭീഷണിയാകുകയും ചെയ്​തിരുന്നു. യസ്ദ് പ്രവിശ്യയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈന്‍ ആവര്‍ത്തിച്ച്‌ തകരാറിലായതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News