Loading ...

Home International

ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ച്‌ 110 ലോകരാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും 110 രാജ്യങ്ങളുടെ അംഗീകാരം.

ഇനി ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ലോകത്തെവിടേക്കും ഇനി കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകളോടെ യാത്ര ചെയ്യാം. വിദ്യാഭ്യാസ, ബിസിനസ്, വിനോദ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയ്‌ക്കാര്‍ക്ക് ഇനിമുതല്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

വാക്‌സിനുകളുടെ പരസ്പര അംഗീകാരത്തിന് സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതോടെയും ലോകാരോഗ്യ സംഘടന അടിയന്തിരാനുമതി നല്‍കുകയും ചെയ്തതോടെയാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന് അംഗീകാരം നല്‍കിയത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളും നിലവില്‍ കരാറില്‍ ഏര്‍പ്പെടാതിരുന്ന രാജ്യങ്ങളും ഇപ്പോള്‍ വാക്‌സിനുകള്‍ അംഗീകരിച്ച 110 രാഷ്‌ട്രങ്ങളുടെ പട്ടികയിലുണ്ട്. ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ വാക്‌സിനെടുത്ത് എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. മറ്റ് ഇളവുകളും ലഭിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ച ലോകരാജ്യങ്ങള്‍ ചുവടെ;

അല്‍ബേനിയ, അന്‍ഡോറ, അംഗോള, ആന്റിഗ്വ & ബാര്‍ബുഡ, അര്‍ജന്റീന, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍
ബഹ്റൈന്‍, ബംഗ്ലാദേശ്, ബെലാറസ്, ബെല്‍ജിയം, ബെനിന്‍, ബോട്‌സ്വാന, ബ്രസീല്‍, ബള്‍ഗേറിയ
കാനഡ, ചാഡ്, കൊളംബിയ, കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക, കൊമോറോസ്, കോസ്റ്റാറിക്ക, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്,
ഡൊമിനിക്കന് റിപ്പബ്ലിക്ക്,
ഈജിപ്ത്, എല്‍ സാല്‍വഡോര്‍, എസ്റ്റോണിയ, ഈശ്വതിനി
ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്,
ജോര്‍ജിയ, ജര്‍മ്മനി
ഘാന, ഗ്രീസ്, ഗ്വാട്ടിമാല, ഗയാന
ഹെയ്തി, ഹോണ്ടുറാസ്, ഹംഗറി
ഐസ്ലാന്‍ഡ്, ഇറാന്‍, അയര്‍ലന്‍ഡ്, ഇസ്രായേല്‍
ജമൈക്ക
കസാഖ്സ്ഥാന്‍, കുവൈറ്റ്, കിര്‍ഗിസ് റിപ്പബ്ലിക്
ലെബനന്‍, ലിച്ചെന്‍സ്റ്റീന്‍
മലാവി, മാലിദ്വീപ്, മാലി, മൗറീഷ്യസ്, മെക്‌സിക്കോ, മോള്‍ഡോവ, മംഗോളിയ, മോണ്ടിനെഗ്രോ
നമീബിയ, നേപ്പാള്‍, നെതര്‍ലാന്‍ഡ്‌സ്, നിക്കരാഗ്വ, നൈജീരിയ
ഒമാന്‍
പനാമ, പരാഗ്വേ, പെറു, ഫിലിപ്പീന്‍സ്, പോളണ്ട്
ഖത്തര്‍
റൊമാനിയ, റഷ്യ, റുവാണ്ട
സാന്‍ മറിനോ, സെര്‍ബിയ, സിയറ ലിയോണ്‍, സിംഗപ്പൂര്‍, സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ദക്ഷിണ സുഡാന്‍, സ്പെയിന്‍, ശ്രീലങ്ക
പലസ്തീന്‍, സുഡാന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ ബഹാമാസ്
യുണൈറ്റഡ് കിങ്ങ്ഡം
ട്രിനിഡാഡ് & ടൊബാഗോ, ടുണീഷ്യ, ടര്‍ക്കി
യു.എ.ഇ, ഉഗാണ്ട, ഉക്രെയ്ന്‍, അമേരിക്ക, ഉറുഗ്വേ
സിംബാബ്വെ


Related News