Loading ...

Home National

600 വായ്പ ആപ്പുകള്‍ നിയമവിരുദ്ധം; നിയന്ത്രണം കൊണ്ടുവരണമെന്ന് റിസര്‍വ് ബാങ്ക് സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ 1100 വായ്പ ആപ്പുകളില്‍ 600 എണ്ണം നിയമ വിരുദ്ധമാണെന്ന് റിസര്‍വ് ബേങ്ക് സമിതി.

ഈ വായ്പ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും റിസര്‍വ് ബേങ്ക് സമിതി ആവശ്യപ്പെട്ടു. അനധികൃത ആപ്പുകള്‍ കണ്ടെത്താന്‍ നോഡല്‍ ഏജന്‍സി വേണം. കൂടാതെ ആപ്പുകള്‍ക്ക് വേരിഫിക്കേഷന്‍ കൊണ്ടുവരണമെന്നും സമിതി നിര്‍ദേശിച്ചു.

കൊവിഡ് കാലത്ത് അപ്പുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങുന്നതിനാല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും സമിതി വിലയിരുത്തി.

Related News