Loading ...

Home Kerala

ജനന-മരണ രജിസ്​റ്റര്‍ എന്‍.പി.ആറുമായി ബന്ധിപ്പിക്കല്‍; ആറ്​ മാസമായിട്ടും അഭിപ്രായമറിയിക്കാതെ കേരളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ജ​ന​ന-​മ​ര​ണ വി​വ​ര​ങ്ങ​ള്‍ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റു​മാ​യി (എ​ന്‍.​പി.​ആ​ര്‍) ബ​ന്ധി​പ്പി​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു​ള്ള​ കേ​ന്ദ്ര​ത്തിന്റെ  ക​ത്തി​ന്മേ​ല്‍ സം​സ്ഥാ​നം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​തെ അ​ട​യി​രി​ക്കു​ന്ന​ത്​​ ആ​റ്​ മാ​സ​മാ​യി.

അ​തേ​സ​മ​യം സം​സ്ഥാ​ന ചീ​ഫ്​ ര​ജി​സ്​​ട്രാ​ര്‍ (ജ​ന​ന-​മ​ര​ണം) ക​ത്ത്​ ല​ഭി​ച്ച്‌​ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കേ​ന്ദ്ര​ത്തി​​ന്​ മ​റു​പ​ടി ന​ല്‍​കി. ​നി​യ​മ ഭേ​ദ​ഗ​തി​ക​ളോ​ട്​ പൊ​തു​വി​ല്‍ യോ​ജി​പ്പെ​ന്നാ​ണ്​ ര​ജി​സ്​​ട്രാ​ര്‍ അ​റി​യി​ച്ച​ത്. 2021 മാ​ര്‍​ച്ചി​ലാ​ണ്​ 1969ലെ ​ജ​ന​ന-​മ​ര​ണ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക്​ കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്. പി​ന്നാ​ലെ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ സം​സ്ഥാ​ന ചീ​ഫ്​ ര​ജി​സ്​​ട്രാ​ര്‍​മാ​രോ​ടും സെ​ന്‍​സ​സ്​ ഡ​യ​റ​ക്​​ട​ര്‍​മാ​രോ​ടും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ല്‍ മാ​ത്ര​മാ​ണ്​. സം​സ്ഥാ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ജ​ന​ന-​മ​ര​ണ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഡാ​റ്റാ​ബേ​സ്​ പൗ​ര​ത്വ നി​യ​മ​ത്തി​ന്​ കീ​ഴി​ലെ​ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ പു​തു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ഭേ​ദ​ഗ​തി​യി​ല്‍ പ്ര​ധാ​നം. ഒ​പ്പം ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ എ​ന്നി​വ​യു​മാ​യി ഈ ​ഡാ​റ്റാ​ബേ​സ്​ ബ​ന്ധി​പ്പി​ക്കും. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്​ ഇ​തു​വ​രെ​യും ന​യ​പ​ര​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്ന്​ ത​ദ്ദേ​ശ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നും മ​റു​പ​ടി ത​യാ​റാ​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ന്നെ​ന്ന്​ ത​ദ്ദേ​ശ വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നും ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞു.

നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞു​ള്ള ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ക​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്​ അ​ക്കാ​ല​ത് ചീ​ഫ്​ ര​ജി​സ്​​ട്രാ​റാ​യി​രു​ന്ന കെ. ​രാ​മ​ന്‍​കു​ട്ടി​യാ​ണെ​ന്ന വി​വ​ര​മാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ മൂ​ന്നു​പേ​രാ​ണ്​ ചീ​ഫ്​ ര​ജി​സ്​​ട്രാ​ര്‍ ത​സ്​​തി​ക​യി​ല്‍ വ​ന്ന​ത്. à´Žà´‚. ​രാ​മ​ന്‍​കു​ട്ടി​യും ശേ​ഷം ജോ​സ്​​ന മോ​ളും​ ചു​മ​ത​ല വ​ഹി​ച്ചു. ​േത്ര​സ്യാ​മ്മ ആ​ന്‍​റ​ണി ​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​​ ചു​മ​ത​ല​യേ​റ്റ​ത്. ഭേ​ദ​ഗ​തി​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ സം​സ്ഥാ​ന ചീ​ഫ്​ ര​ജി​സ്​​ട്രാ​ര്‍ ന​ല്‍​കി​യ​തെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ചീ​ഫ്​ ര​ജി​സ്​​ട്രാ​ര്‍ ഏ​പ്രി​ലി​ല്‍ ത​ന്നെ മ​റു​പ​ടി ന​ല്‍​കി. എ​ന്നാ​ല്‍, ന​യ​പ​ര​മാ​യ പ്ര​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​റിന്റെ  അ​ഭി​പ്രാ​യം തേ​ടാ​​തെ മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ സം​സ്ഥാ​നം​ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്​.

Related News