Loading ...

Home Kerala

മാറാട് കൂട്ടക്കൊല; ഒളിവില്‍ പോയ രണ്ട്​ പ്ര​തി​ക​ള്‍​ കുറ്റക്കാര്‍, ശിക്ഷ 23ന്​ വിധിക്കും




കോ​ഴി​ക്കോ​ട്: മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ​പോ​യ ര​ണ്ട് പ്ര​തി​ക​ള്‍​ കുറ്റക്കാരെന്ന് കോടതി.

95ാം പ്ര​തി ക​ട​ലു​ണ്ടി ന​ഗ​രം ആ​ന​ങ്ങാ​ടി കു​ട്ടി​ച്ച​ന്‍റെപു​ര​യി​ല്‍ കോ​യ​മോ​ന്‍ എ​ന്ന ഹൈേ​ദ്രാ​സ്​ കു​ട്ടി (50), 148ാം പ്ര​തി മാ​റാ​ട് ക​ല്ലു​വെ​ച്ച വീ​ട്ടി​ല്‍ നി​സാ​മു​ദ്ദീ​ന്‍ (31) എ​ന്നി​വരെയാണ്​ മാ​റാ​ട്​ പ്ര​ത്യേ​ക അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ ജ​ഡ്ജ് അം​ബി​കയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 23ന്​ വിധിക്കും.

2003 മേ​യ് ര​ണ്ടി​ന് അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് കൊ​ല ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. കോ​യ​മോ​ന്‍ നാ​ട​ന്‍ ബോം​ബു​ണ്ടാ​ക്കു​ന്ന​തി​ലും നി​സാ​മു​ദ്ദീ​ന്‍ കൊ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും ഇ​രു​വ​രും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യു​മാ​ണ് കേ​സ്. കോ​യ​മോ​ന്‍ 2011 ജ​നു​വ​രി 23ന് ​സൗ​ത്ത് ബീ​ച്ചി​ലും നി​സാ​മു​ദ്ദീ​ന്‍ 2010 ഒ​ക്ടോ​ബ​ര്‍ 15ന്​ ​നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

സ്​​​െ​പ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ആ​ര്‍.​ ആ​ന​ന്ദാ​ണ്​ പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി ഹാ​ജ​രാ​യ​ത്. ഒ​മ്ബ​തു​പേ​ര്‍ മ​രി​ച്ച കേ​സി​ല്‍ മൊ​ത്തം 148 പേ​രെ​യാ​ണ് പ്ര​തി​ക​ളാ​ക്കി​യ​ത്. വി​ചാ​ര​ണ നേ​രി​ട്ട 139 പേ​രി​ല്‍ 63 പ്ര​തി​ക​ളെ​യാ​ണ് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

Related News