Loading ...

Home Europe

2000 കുടിയേറ്റക്കാരെ യൂറോപ്യൻ യൂണിയൻ സ്വീകരിക്കണമെന്ന് ബെലറൂസ്​

മിന്‍സ്​ക്​: അതിര്‍ത്തിയിലെ കുടിയേറ്റപ്രശ്​നം പരിഹരിക്കാന്‍ പുതിയ നിര്‍ദേശവുമായി ബെലറൂസ്​ രംഗത്ത്​. വ്യാഴാഴ്​ച പ്രശ്​നം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലുമായി ബെലറൂസ്​ പ്രസിഡന്‍റ്​ അലക്​സാണ്ടര്‍ ലുകാഷെ​ങ്കോ ചര്‍ച്ച ചെയ്​തിരുന്നു.

അതിര്‍ത്തിയില്‍ തമ്ബടിച്ച ആയിരക്കണക്കിന്​ കുടി​യേറ്റക്കാരില്‍ 2000 പേരെ യൂറോപ്യന്‍ യൂനിയന്‍(ഇ.യു)ഏറ്റെടുക്കാന്‍ തയാറായാല്‍ 5000 പേരെ തിരികെ സ്വീകരിക്കുമെന്നാണ്​ ബെലറൂസി​െന്‍റ വാഗ്​ദാനം. ഇവരെ സ്വന്തം നാടുകളിലേക്ക്​ മടക്കിഅയക്കാനാണ്​ പദ്ധതി. ഇതെ കുറിച്ച്‌​ യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചിട്ടില്ല. ബെലറൂസിലെത്തിയ കുടിയേറ്റക്കാര്‍ പോളിഷ്​ അതിര്‍ത്തി വഴി യൂറോപ്പിലേക്ക്​ കടക്കാനാണ്​ ലക്ഷ്യമിടുന്നത്​.

എന്നാല്‍ പോളണ്ട്​ ഇവരെ അതിര്‍ത്തിയില്‍ തടയുകയാണ്​. കുടി​യേറ്റക്കാരെ ബെലറൂസിലേക്കും പ്രവേശിപ്പിക്കാതായതോടെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്​ ആയിരങ്ങള്‍. കുടിയേറ്റപ്രശ്​നം ബെലറൂസ്​ മനപ്പൂര്‍വം സൃഷ്​ടിച്ചതെന്നാണ്​ ഇ.യു ആരോപണം. അതിനാല്‍ പ്രശ്​നം പരിഹരിക്കാന്‍ ബെലറൂസുമായി ചര്‍ച്ചക്കില്ലെന്നും നേരത്തേ അവര്‍ വ്യക്തമാക്കിയിരുന്നു.

Related News