Loading ...

Home National

രാജ്യത്ത് കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം ; ഉത്തര്‍പ്രദേശ് മുന്നിലെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: രാജ്യമൊട്ടാകെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുമ്ബോഴും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശാണ് മുന്നിലെന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .

ലൈംഗികാതിക്രമത്തിനും കുട്ടികളുടെ അശ്ലീലസാഹിത്യം പ്രചരിപ്പിക്കുന്നതിനുമെതിരെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 77 സ്ഥലങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 10 പേരെ സി.ബി.ഐ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി 11 സ്ഥലങ്ങളിലും റെയ്‌ഡ്‌ നടത്തിയിരുന്നു .

2021 സെപ്തംബറിര്‍ പുറത്തുവിട്ട എന്‍സിആര്‍ബി കണക്കുകള്‍ പ്രകാരം രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 47,221 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2020 ലെ കണക്കുകള്‍ പ്രകാരം യൂപിയില്‍ 6,898 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

യുപിക്ക് തൊട്ടുപിന്നില്‍ 5,687 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയുണ്ട് .യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 6,898 കേസുകളില്‍ 2,630 കേസുകളും കുട്ടികള്‍ക്ക് നേരെയുളള പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികാതിക്രമണത്തിനും പോക്സോ നിയമത്തിലെ സെക്ഷന്‍ 4,6 എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് രാജ്യവ്യാപകമായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .അതെ സമയം തമിഴ്നാട് 3,090 കേസുകളും പശ്ചിമബംഗാളില്‍ 2,657 കേസുകളുമുണ്ട്.

രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളേയും മറ്റ് സംസ്ഥാനങ്ങളേയും അപേക്ഷിച്ച്‌ ഉത്തര്‍പ്രദേശ് 24-ാം സ്ഥാനമാണ്. സമീപകാലത്ത് സംസ്ഥാനത്ത് കുട്ടകള്‍ക്കു നേരെയുളള അതിക്രമങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും യു.പി പോലീസ് എഡിജി പ്രകാശ് കുമാര്‍ പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സുരക്ഷിതമല്ലെന്നും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ലക്നൗവില്‍ നിന്നുളള ബാലാവകാശ പ്രവര്‍ത്തകന്‍ ഉമേഷ് ഗുപ്ത ചൂണ്ടിക്കാട്ടി .

Related News