Loading ...

Home Kerala

മുല്ലപ്പെരിയാര്‍ മരംമുറിയില്‍ ഇനി ചര്‍ച്ച വേണ്ട; ഉദ്യോഗസ്ഥരെ വിലക്കി മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ചര്‍ച്ച ചെയ്യേണ്ടെന്ന് വനം ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശം.

ഇക്കാര്യം ചീഫ് സെക്രട്ടറി അന്വേഷിക്കുകയാണെന്നും, അതിനാല്‍ യോഗത്തില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

മരം മുറി വിവാദത്തിന് ശേഷം ആദ്യമായാണ് ഉന്നത വനം ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. അതിനാല്‍ തന്നെ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയിരുന്നു.

ഫയലുകളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രി വന്യജീവി ആക്രമണത്തില്‍ വേഗത്തില്‍ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിവാദ മരം മുറി ഉത്തരവില്‍ ഇന്നലെയാണ് ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.


Related News