Loading ...

Home National

പരീക്ഷയില്‍ ക്രമക്കേട്; ഹരിയാന പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറിയും സഹായികളും അറസ്റ്റില്‍

കര്‍ഷക ദ്രോഹ നിര്‍ദേശങ്ങളടങ്ങിയ മൂന്ന്​ കാര്‍ഷിക നിയമങ്ങളും പാര്‍ല​മെന്‍റില്‍ പിന്‍വലിക്കുന്നത്​ വരെ സമരം തുടരുമെന്ന്​ സമര സമിതിയുടെ നേതാവ്​ രാകേഷ്​ ടികായത്ത്​.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട്​ പ്രതികരിക്കുകയായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്​ രാകേഷ്​ ടികായത്ത്​.

സിഖ്​ ഗുരു ഗുരുനാനാകിന്‍റെ ജന്‍മദിനത്തില്‍ രാജ്യത്തെ അഭിസംബോധനം ചെയ്​തു കൊണ്ടാണ്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന്​ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്​. കര്‍ഷകര്‍ സമരത്തില്‍ നിന്ന്​ പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

വെറും പ്രഖ്യാപനത്തിനപ്പുറത്ത്​ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ്​ കര്‍ഷകരിപ്പോള്‍. സമരം ഉടനെ അവസാനിപ്പിക്കില്ലെന്നും പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നുമാണ്​ കര്‍ഷക നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചത്​.

ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷ സമരത്തില്‍ 750 ഓളം കര്‍ഷകരുടെ ജീവന്‍ നഷ്​ടമായിട്ടുണ്ടെന്നാണ്​ ഇതുവരെയുള്ള കണക്ക്​. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ്​ കേന്ദ്ര സര്‍ക്കാര്‍ സമരം പിന്‍വലിക്കാന്‍ തയാറായത്​. ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയും അഞ്ച്​ സംസ്​ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ്​ മുട്ടുമടക്കാന്‍ മോദി സര്‍ക്കാര്‍ തയാറായത്​.

ജനരോഷം ശമിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന വാഗ്​ദാനത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്​. പാര്‍ലമെന്‍റ്​ പാസാക്കി നിയമമായ സ്​ഥിതിക്ക്​ നടപടിക്രമങ്ങള്‍ പാലിച്ചു വേണം അതു പിന്‍വലിക്കാന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ സമരം തുടരാനും സമ്മര്‍ദം നില നിര്‍ത്താനുമാണ്​ കര്‍ഷകര്‍ പറയുന്നത്​.

Related News