Loading ...

Home Kerala

ഒഴിഞ്ഞുപോയത് 3000 ത്തിലധികം പേര്‍; മണ്‍ട്രോത്തുരുത്തിന്റെ സംരക്ഷണത്തിന് പദ്ധതി വേണമെന്ന് ആവശ്യം

വെള്ളപ്പൊക്കദുരിതം നേരിടുന്ന കൊല്ലം മണ്‍ട്രോത്തുരുത്തിന്റെ സംരക്ഷണത്തിന് പദ്ധതികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു.

പതിനായിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തുരുത്തില്‍ നിന്ന് 3000 ല്‍ അധികം പേരാണ് ഒഴിഞ്ഞുപോയത്. വര്‍ഷത്തില്‍ ആറു മാസവും വെള്ളപ്പൊക്കദുരിതം ഉണ്ടാകുന്ന 12 തുരുത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്‍ട്രോത്തുരുത്ത്. ജില്ലയിലെ ജൈവവൈവിധ്യകലവറയായ മണ്‍ട്രോത്തുരുത്ത് നിവാസികള്‍ക്ക് പറയാനുള്ളത് ഇത്തരം ദുരിതത്തിന്റെ കഥകളാണ്. വെള്ളം കയറി അപ്രത്യക്ഷമാകാന്‍ സാധ്യതയുള്ള സ്ഥലമായി കണക്കാക്കുന്ന പ്രദേശമാണ് മണ്‍ട്രോത്തുരുത്ത്. 10 വര്‍ഷത്തിന് മുന്‍പ് പതിനായിരത്തില്‍ അധികം ആളുകള്‍ ഉണ്ടായിരുന്ന തുരുത്തില്‍ നിലവില്‍ ഏഴായിരത്തില്‍ താഴെ ആളുകളാണുള്ളത്.

പ്രകൃതി രമണീയമായ ഈ പ്രദേശം സംരക്ഷിക്കാന്‍ നിലവില്‍ ജൈവ സുരക്ഷാകവചം ഒരുക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജൈവ പാര്‍ശ്വഭിത്തികള്‍ സ്ഥാപിച്ച്‌ അതില്‍ കണ്ടല്‍ കാടുകള്‍ വെച്ചുപിടുപ്പിക്കുന്നതാണ് ഇതില്‍ പ്രധാന പ്രവൃത്തി. പ്രദേശത്തിന്റെ സംരക്ഷണത്തിനായി കൂടുതല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതേ സമയം ടൂറിസം രംഗത്ത് വന്‍മുന്നേറ്റമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്.


Related News