Loading ...

Home International

അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ജനിതകമാറ്റം വരുത്തിയ ചെറിയ വിരകളെ ഉപയോഗപ്പെടുത്തി ജപ്പാന്‍

അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ജനിതകമാറ്റം വരുത്തിയ ചെറിയ വിരകളെ ഉപയോഗപ്പെടുത്തി ജപ്പാന്‍

ചെറിയ വിരകളെ  ഉപയോഗിച്ച്‌ à´šà´¿à´² പ്രത്യേകതരം അര്‍ബുദങ്ങളുടെ  പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്ത് ജപ്പാന്‍.
മൂത്രത്തില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് ചെറിയ വിരകളെ ഉപയോഗിച്ചുള്ള ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് സംവിധാനമാണ് ഒരു ജാപ്പനീസ് ബയോടെക് സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് പതിവ് ക്യാന്‍സര്‍ പരിശോധനകളുടെ ഫലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജപ്പാനിലെ ഹിരോത്സു ബയോ സയന്‍സ് എന്ന സ്ഥാപനമാണ് ഈ വിരകളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ക്യാന്‍സര്‍ രോഗികളുടെ ശരീരസ്രവങ്ങളുടെ ഗന്ധം ആരോഗ്യമുള്ള ആളുകളുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുമ്ബുതന്നെ കണ്ടെത്തിയിട്ടുണ്ട്. ശ്വാസത്തിലെയോ മൂത്ര സാമ്ബിളുകളിലെയോ ഗന്ധ വ്യത്യാസത്തില്‍ നിന്ന് രോഗം കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹിരോത്സു ബയോ സയന്‍സ്, ഏകദേശം ഒരു മില്ലിമീറ്റര്‍ നീളവും സൂക്ഷ്മമായി ഗന്ധങ്ങള്‍ പിടിച്ചെടുക്കാന്‍ ശേഷിയുമുള്ള 'സി. എലിഗന്‍സ്' (C. elegans) എന്ന തരം വിരയെ ജനിതകമാറ്റം വരുത്തി വളര്‍ത്തിയെടുത്തു. നേരത്തെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച ആളുകളുടെ മൂത്രത്തോട് പ്രതികരിക്കാന്‍ ഈ വിരകള്‍ക്ക് ശേഷിയുണ്ട്.

ഇതൊരു വലിയ സാങ്കേതിക മുന്നേറ്റമാണെന്ന് നിമറ്റോഡുകള്‍ എന്നറിയപ്പെടുന്ന ചെറിയ വിരകളെക്കുറിച്ച്‌ പഠിച്ച മുന്‍ അക്കാദമിക് സിഇഒ തകാകി ഹിരോത്സു വാര്‍ത്ത ഏജന്‍സി എഎഫ്പിയോട് പറഞ്ഞു. ടോക്കിയോ ആസ്ഥാനമായുള്ള സ്ഥാപനം സ്‌ക്രീനിംഗ് ടെസ്റ്റുകളില്‍ കാന്‍സര്‍ കണ്ടെത്തുന്നതിന് ഇതിനകം തന്നെ വിരകളെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് തരം ക്യാന്‍സറാണ് അതിലൂടെ കണ്ടെത്തിയിരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

Related News