Loading ...

Home Kerala

മരംമുറി വിവാദത്തില്‍പ്പെട്ട മഹാരാജാസ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കൊച്ചി: മരംമുറി വിവാദത്തില്‍പ്പെട്ട മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജിനെ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലേക്ക് സ്ഥലം മാറ്റി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടേതാണ് ഉത്തരവ്. വിക്ടോറിയ കോളേജ് സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലായിരുന്ന ഡോ. മേഴ്‌സി ജോസഫിനെ മഹാരാജാസ് പ്രിന്‍സിപ്പലായും നിയമിച്ചു.

ഡോ. മാത്യു ജോര്‍ജ് അദ്ധ്യാപകരെ അധിക്ഷേപിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള പരാതി അന്വേഷിക്കാന്‍ പുതിയ ആളെ നിയോഗിച്ച്‌കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അഡിഷണല്‍ ഡയറക്ടര്‍ ഡോ. എം. ജ്യോതിരാജിനാണ് അന്വേഷണച്ചുമതല. നേരത്തെ, കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. ഉണ്ണികൃഷ്ണന്‍ നായരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം അസൗകര്യമറിയിച്ച സാഹചര്യത്തിലാണിത്.

ഒക്ടോബര്‍ പത്തിനാണ് കാമ്ബസില്‍ നിന്ന് മരം മുറിച്ച്‌ കടത്തുന്നതിനിടെ ലോറി വിദ്യാര്‍ത്ഥികള്‍ തടയുകയും സംഭവം വിവാദമാവുകയും ചെയ്തത്. അനധികൃതമായി മുറിച്ച മരം ആവശ്യമായ രേഖകളില്ലാതെ കടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ബോധ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പല്‍ അടക്കമുള്ള അധികൃതരുടെ അറിവോടെയാണ് മരം കടത്ത് എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.

Related News