Loading ...

Home Kerala

മികച്ച സേവനത്തിന്‌ കേരള മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായ ഉദ്യോഗസ്‌ഥര്‍ മെഡല്‍ ഏറ്റുവാങ്ങി

കൊല്ലം: മികച്ച സേവനത്തിന്‌ 2020-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലിന്‌ അര്‍ഹരായ ഉദ്യോഗസ്‌ഥര്‍ മെഡല്‍ ഏറ്റുവാങ്ങി.

കൊല്ലം സിറ്റി പോലീസിലെ നാല്‌ ഉദ്യോഗസ്‌ഥരാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹരായത്‌.

സിറ്റി ക്രൈം ബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സോണി ഉമ്മന്‍ കോശി, കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എച്ച്‌. മുഹമ്മദ്‌ഖാന്‍, അഞ്ചാലുംമൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ സി. ദേവരാജന്‍, കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂം സി.പി.ഒ. ടി. രതീഷ്‌ എന്നിവരാണ്‌ മെഡല്‍ ഏറ്റുവാങ്ങിയത്‌.

തിരുവനന്തപുരം റൂറല്‍ പോലീസ്‌ ആസ്‌ഥാനത്തൊരുക്കിയ ചടങ്ങിലാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ്‌ പുരസ്‌കാരങ്ങള്‍ നല്‍കിയത്‌.

Related News