Loading ...

Home International

കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത 291 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.പ്രാഥമിക കണക്കുകള്‍ പ്രകാരം പ്രദേശത്ത് ഉച്ചകോടി നടന്ന കാലയളവില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സ്കോട്ട്ലന്റ് പ്രഥമ വനിത നികോള സ്റ്റര്‍ജോണ്‍ അറിയിച്ചു.

ഉച്ചകോടിയോടനുബന്ധിച്ച്‌ കൊവിഡ് വ്യാപനം തടയാനായി വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്ന് നികോള കൂട്ടിച്ചേര്‍ത്തു. വേദിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരുന്നു. അതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 1000 ല്‍ 4 പേര്‍ക്ക് എന്ന നിരക്കിലാണ് രോഗബാധയുണ്ടായത്. വൈറസ് ബാധ തടയാനായി ഭരണകൂടം സ്വീകരിച്ച നിയന്ത്രണങ്ങള്‍ ഫലപ്രദമായെന്നും നികോള അവകാശപ്പെട്ടു.

Related News