Loading ...

Home National

വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗിക അതിക്രമമല്ലെന്ന മുംബൈ ഹൈക്കോടതിയുടെ (Mumbai High Court) വിവാദ ഉത്തരവ്  സുപ്രീംകോടതി  റദ്ദാക്കി.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് നിലനിര്‍ത്തി കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. കുട്ടികളുടെ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.

ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിച്ചാലും പോക്സോ നിയമത്തിന് കീഴില്‍ വരുമെന്ന് വിധി വായിച്ച ജസ്റ്റിസ് ബേല എം ത്രിവേദി വ്യക്തമാക്കി.മുംബൈ ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ വര്‍ഷം ആദ്യമാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.







Related News